People

ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നർ

Mukesh Ambani 960x540
Mukesh Ambani 960x540

ലോകത്തിലെ ഏറ്റവും വലിയ 10 സമ്പന്നർ

ലോകത്തിലെ ഏറ്റവും ധനികരുടെ പട്ടിക അവരുടെ ഏറ്റവും പുതിയ ആസ്തിയും സാമ്പത്തിക പ്രകടനവും അനുസരിച്ച് വർഷം തോറും വ്യത്യാസപ്പെടാം. എറ്റവും പുതിയ കണക്കനുസരിച്ചു ഇപ്പോൾ നിലവിലുള്ള എറ്റവും ധനികരായ വ്യകതികളും, അവർ ഓരോരുത്തരെയും കുറിച്ചുള്ള രസകരമായ ചില വസ്തുതകളുമാണ് ഇവിടെ പങ്കുവെക്കുന്നത്.

1. ജെഫ് ബെസോസ്

ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസിന്റെ ആസ്തി 185.8 ബില്യൺ യുഎസ് ഡോളറാണ്. അദ്ദേഹമാണ് ഈ സമ്പന്നരുടെ പട്ടികയിൽ ഒന്നാം സ്‌ഥാനത്തു. 2019 ൽ ഭാര്യ മക്കെൻസിയെ വിവാഹമോചനം ചെയ്ത് ആമസോണിലെ തന്റെ ഓഹരികളിൽ നാലിലൊന്ന് അവൾക്ക് കൈമാറിയതിനു ശേഷവും അദ്ദേഹത്തിന്റെ സ്ഥാനം അതേപടി തുടരുന്നു.

2. ബിൽ ഗേറ്റ്സ്

 Bill Gates

ബിൽ & മെലിൻഡ ഗേറ്റ്സ് ഫൌണ്ടേഷന്റെ സഹസ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ആസ്തി 113.1 ബില്യൺ യുഎസ് ഡോളറാണ്. പോൾ അല്ലെനൊപ്പം സോഫ്റ്റ്വെയർ ഭീമനായ മൈക്രോസോഫ്റ്റ് സ്ഥാപിച്ച ബിൽ ഗേറ്റ്സ് ഒടുവിൽ കമ്പനിയിലെ തന്റെ ഓഹരികളിൽ ഭൂരിഭാഗവും വിറ്റഴിച്ചു, വെറും 1% ഓഹരി മാത്രമാണ് അവിടെ നിലനിർത്തിയത് . ബാക്കി മറ്റ് ഓഹരികളിലും ആസ്തികളിലും നിക്ഷേപിച്ചു.

3. ബെർണാഡ് അർനോൾട്ടും കുടുംബവും

എൽ‌വി‌എം‌എച്ച് – ഫ്രാൻസ് ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട് സമ്പത്തിന്റെ കാര്യത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ്. ലൂയി വിറ്റൺ, സെഫോറ എന്നിവയുൾപ്പെടെ 70 ലധികം ബ്രാൻഡുകളുടെ ഉടമയായ അദ്ദേഹത്തിന്റെ ബിസിനസിൽ നിന്ന് 111.9 ബില്യൺ യുഎസ് ഡോളർ ലഭിക്കുന്നു.അതാണ് ഇപ്പോഴത്തെ അദ്ദേഹത്തിന്റെ ആസ്തിയായി കണക്കാക്കുന്നത്.

4. മാർക്ക് സക്കർബർഗ്

Mark Zuckerberg

ഫേസ്ബുക്കിന്റെ സഹസ്ഥാപകനും ,സിഇഒയും,ചെയർമാനുമാണ് മാർക്ക് സക്കർബർഗ് . അദ്ദേഹത്തിന്റെ ആസ്തി  89 ബില്യൺ യുഎസ് ഡോളറാണ്.  ഇന്ന് ഫേസ്ബുക്കിന്റെ 15 ശതമാനം ഓഹരികളും അദ്ദേഹത്തിന്റേതാണ്.

5. മുകേഷ് അംബാനി

Mukesh Ambani

റിലയൻസ് ഇൻഡസ്ട്രീസിന്റെ സ്ഥാപക ചെയർമാൻ മുകേഷ് അംബാനിയുടെ ആസ്തി 74.6 ബില്യൺ യുഎസ് ഡോളറാണ്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയവും സ്വാധീനമുള്ളതുമായ ടെലികോം ശൃംഖലയ്ക്ക് പുറമേ, ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണ, വാതക കമ്പനികളും അദ്ദേഹം നടത്തുന്നു.

6. വാറൻ ബുഫെ

Warren Buffet

ഒറാക്കിൾ ഓഫ് ഒമാഹ എന്നറിയപ്പെടുന്ന വാറൻ ബുഫെ എക്കാലത്തെയും മികച്ച നിക്ഷേപകരിൽ ഒരാളായി കാണപ്പെടുന്നു. ജിയോ ഇൻഷുറൻസ്, ഡ്യുറസെൽ, ഡയറി ക്വീൻ റെസ്റ്റോറന്റ് ഉൾപ്പെടെ 60 ഓളം കമ്പനികളുടെ ഉടമസ്ഥതയിലുള്ള ബെർക്ക്‌ഷെയർ ഹാത്‌വേ അദ്ദേഹം നടത്തുന്നു. അദ്ദേഹത്തിന്റെ ആസ്തി 72.7 ബില്യൺ യുഎസ് ഡോളറാണ്.

7. ലാറി എലിസൺ

 Larry Ellison

ലാറി എലിസന്റെ ആസ്തി 71.9 ബില്യൺ യുഎസ് ഡോളറാണ്. 1977 ൽ അദ്ദേഹം കോഫൗണ്ടേഡ് ചെയ്ത സോഫ്റ്റ്വെയർ സ്ഥാപനമായ ഒറാക്കിളിൽ നിന്നാണ് സമ്പാദിച്ചത്. 2014 ൽ കമ്പനിയുടെ സിഇഒ സ്ഥാനം രാജിവച്ചു. അതിനുശേഷം അദ്ദേഹം കമ്പനിയുടെ ബോർഡ് ചെയർമാനായി പ്രവർത്തിക്കുന്നു. കൂടാതെ കമ്പനിയുടെ മുഖ്യ സാങ്കേതിക ഉപദേഷ്ടാവ് കൂടിയാണ്.

8. എലോൺ മസ്‌ക്

 Elon Musk

 

ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ലയിലൂടെയും, ബഹിരാകാശത്ത് റോക്കറ്റ് നിർമ്മാതാവായ സ്‌പേസ് എക്‌സ് വഴിയും, ഭൂമിയിലെ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ എലോൺ മസ്‌ക് പ്രവർത്തിക്കുന്നു. എലോൺ മസ്‌ക്കിന്റെ റോക്കറ്റ് കമ്പനിയുടെ മൂല്യം ഏകദേശം 36 ബില്യൺ ഡോളറാണ്. നിലവിൽ അദ്ദേഹത്തിന്റെ ആസ്തി 71.6 ബില്യൺ യുഎസ് ഡോളറാണ്.

9. സ്റ്റീവ് ബാൽമർ

 steve-ballmer

മൈക്രോസോഫ്റ്റിന്റെ മുൻ സിഇഒ എന്ന നിലയിൽ സ്റ്റീവ് ബാൽമർ 2000 മുതൽ 2014 വരെ സ്ഥാപനത്തെ നയിച്ചു. വളരെ പ്രയാസകരമായ സമയത്ത് അദ്ദേഹത്തിന്റെ കഴിവുറ്റ നേതൃത്വം മൈക്രോസോഫ്റ്റിനെ സുസ്ഥിരതയിലേക്കും പുരോഗതിയിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ ആസ്തി 71.4 ബില്യൺ യുഎസ് ഡോളറാണ്. 2018 ൽ സർക്കാർ ഏജൻസികൾക്കും, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കുമായി സോഫ്റ്റ്വെയർ നിർമ്മിക്കുന്ന സോഷ്യൽ സൊല്യൂഷൻസ് എന്ന കമ്പനിയിൽ 59 മില്യൺ ഡോളർ നിക്ഷേപിച്ചു.

10. ലാറി പേജ്

larry-page

ഗൂഗിളിന്റെ കോഫൗണ്ടറായ ലാറി പേജിന്റെ ആസ്തി 69.4 ബില്യൺ യുഎസ് ഡോളറാണ്. കൂടാതെ ലോകത്തിലെ ഏറ്റവും ധനികരിൽ ഒമ്പതാം സ്ഥാനത്താണ്. പ്രശസ്ത ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ പ്ലാനറ്ററി റിസോഴ്സസിലും അദ്ദേഹം നിക്ഷേപം നടത്തിയിട്ടുണ്ട്. കൂടാതെ “ഫ്ലൈയിംഗ് കാർ”, സ്റ്റാർട്ടപ്പ് കമ്പനികളായ കിറ്റി ഹോക്ക്, ഓപ്പണർ എന്നിവയ്ക്കും ധനസഹായം നൽകുന്നു.

If you like the post Understanding top Command and wish to receive more articles from us, please like our FB page: Malayalam Songs - Lyrics - Movies

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@grepitout.com

Tags