Informations

മൊബൈൽ നമ്പർ ഓൺലൈൻ ആയി പോർട്ട് ചെയ്യുന്ന വിധം

PHONE
PHONE

നിങ്ങളുടെ മൊബൈൽ നമ്പർ ഓൺലൈൻ ആയി പോർട്ട് ചെയ്യുന്ന വിധം

മികച്ച കണക്ഷനും,ഡാറ്റ നെറ്റ്‌വർക്കും ലഭ്യമാക്കുന്നതിന് നിങ്ങളുടെ മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഓൺലൈനായി നിങ്ങൾക്ക് മൊബൈൽ നമ്പർ ഇഷ്ട്ടപ്പെട്ട നെറ്റ്‌വർക്കിലേക്കു പോർട്ട് ചെയ്യാവുന്നതാണ്.

റിലയൻസ് ജിയോയിലേക്ക് നിങ്ങളുടെ മൊബൈൽ നമ്പർ എങ്ങനെ ഓൺലൈൻ ആയി പോർട്ട് ചെയ്യാം?

– ആദ്യം നിങ്ങൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽ നിന്നോ MyJio ആപ്പ് ഫോണിൽ ഡൗൺലോഡ് ചെയ്യുക

– ആപ്ലിക്കേഷൻ തുറന്ന് ആപ്പിലെ പോർട്ട് വിഭാഗത്തിലേക്ക് പോകുക

– ആപ്പ് വാഗ്ദാനം ചെയ്യുന്ന രണ്ട് ഓപ്ഷനുകൾ നിങ്ങൾക്ക് ഇവിടെ കാണാം. ഒരു പുതിയ ജിയോ സിം വാങ്ങി നിലവിലെ നമ്പറിൽ തന്നെ തുടരുക. അല്ലെങ്കിൽ നെറ്റ് വർക് മാത്രം മാറ്റുക.

– അടുത്തതായി നിങ്ങൾ ആഗ്രഹിക്കുന്ന സിം കാർഡ് പ്രിപെയ്ഡ് അല്ലെങ്കിൽ പോസ്‌റ്റ്പെയ്ഡ് ഏതാണെന്നു വച്ചാൽ തിരഞ്ഞെടുക്കുക

– അതിനുശേഷം നിങ്ങൾക്ക് ഇഷ്ടമുള്ള പ്ലാൻ തിരഞ്ഞെടുത്ത് നിങ്ങളുടെ ലൊക്കേഷൻ നൽകുക. നിങ്ങൾക്ക് പുതിയ ജിയോ സിമ്മിന്റെ ഡെലിവറി ട്രാക്ക് ചെയ്യാവുന്നതാണ്.

എയർടെല്ലിലേക്ക് നിങ്ങളുടെ മൊബൈൽ നമ്പർ എങ്ങനെ ഓൺലൈൻ ആയി പോർട്ട് ചെയ്യാം?

– ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ് സ്റ്റോറിലും ലഭ്യമായിട്ടുള്ള AirtelThanks ആപ്പ് ഡൗൺലോഡ് ചെയ്യുക.

– ആപ്ലിക്കേഷൻ തുറന്ന് നിങ്ങളുടെ പ്ലാൻ തിരഞ്ഞെടുക്കുക. തുടർന്ന് പോർട്ട് – ഇൻ അപേക്ഷ സ്ഥിരീകരിക്കുക.

– നിങ്ങളുടെ വിശദാംശങ്ങൾ ശേഖരിക്കുന്നതിനും പുതിയ സിം കാർഡ് നൽകുന്നതിനും ഒരു എയർടെൽ എക്സിക്യുട്ടിവിനെ നിങ്ങളുടെ സ്ഥലത്തേക്ക് അയയ്ക്കുന്നത് ആയിരിക്കും.

വോഡഫോൺ – ഐഡിയയിലേക്ക് നിങ്ങളുടെ മൊബൈൽ നമ്പർ എങ്ങനെ ഓൺലൈൻ ആയി പോർട്ട് ചെയ്യാം?

– Vodafone-Idea ആപ് ഡൗൺലോഡ് ചെയ്യുക. തുടർന്ന് നിങ്ങളുടെ പേര്, ബന്ധപ്പെടേണ്ട നമ്പർ, നഗരം എന്നിവ മൊബൈൽ നമ്പർ പോർട്ടബിലിറ്റി പേജിൽ നൽകുക.

– നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ ഒരു വോഡഫോൺ പോസ്റ്റ്പെയ്ഡ് പ്ലാൻ തിരഞ്ഞെടുക്കുക.

– അടുത്തതായി, ആപ് പേജിലെ ‘Switch to Vodafone’ എന്ന ബട്ടണിൽ അമർത്തുക.

– എല്ലാ ചെയ്തു കഴിഞ്ഞാൽ സൗജന്യമായി നിങ്ങളുടെ സിം ലഭിക്കുന്നതിന് വിലാസവും പിൻകോഡും നൽകുക.

BSNL നമ്പറിലേക്ക് നിങ്ങളുടെ മൊബൈൽ നമ്പർ എങ്ങനെ ഓൺലൈൻ ആയി പോർട്ട് ചെയ്യാം?

– BSNL നമ്പറിലേക്ക് പോർട്ട് ചെയ്യുന്നതിന് ആദ്യമായി “PORT “10 ഡിജിറ്റ് മൊബൈൽ നമ്പർ എന്ന മെസ്സേജ് 1900 എന്ന നമ്പറിലേക്ക് അയക്കുക. നിങ്ങൾ പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന നിലവിലുള്ള നമ്പറിൽ നിന്നും വേണം മെസ്സേജ് അയക്കാൻ.
മെസ്സേജ് അയച്ചതിനു ശേഷം 15 മിനിറ്റിനുള്ളിൽ നിങ്ങൾക്ക് ഒരു UPC കോഡ് ലഭിക്കും. ആ കോഡ് സേവ് ചെയ്തു വെക്കുക.

– 10digi.com ലേക്ക് ലോഗിൻ ചെയ്യുക.

– പോർട്ട് നമ്പർ ഓപ്ഷൻ തിരങ്ങെടുക്കുക, തുടർന്ന് നിങ്ങൾ പോർട്ട് ചെയ്യാൻ ആഗ്രഹിക്കുന്ന ഓപ്പറേറ്ററായി BSNL തിരങ്ങെടുക്കുക.

– നിങ്ങളുടെ പുതിയ BSNL കണക്ഷനായി പ്ലാൻ തെരെങ്ങെടുക്കുക.

– നിങ്ങളുടെ BSNL പ്രീപെയ്ഡ് പ്ലാൻ തെരെഞ്ഞെടുത്തു കഴിഞ്ഞാൽ, ഡെലിവറി വിശദാംശങ്ങൾ വിഭാഗത്തിലേക്ക് പോവുക.ആവശ്യമുള്ള വിശദാംശങ്ങൾ പൂരിപ്പിച്ചു ഡെലിവറി സമയം നിങ്ങൾ തെരഞ്ഞെടുക്കുക.

– പ്ലെയ്‌സ്‌ ഓർഡർ ബട്ടൺ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ സിം ഡെലിവർ ചെയ്യുകയും ,digital KYCനിങ്ങൾ തെരെഞ്ഞെടുത്ത സമയത്തു പൂർത്തിയാക്കുകയും ചെയ്യും.

If you like the post Understanding top Command and wish to receive more articles from us, please like our FB page: FunStation

Your suggestions and feedbacks will encourage us and help to improve further, please feel free to write your comments. For more details on our services, please drop us an E-mail at info@thefunstations.com